കൊട്ടാരത്തിൽ മത്തായിയുടെ മകൻ ഔസേപ്പ് എന്ന് വിളിക്കുന്ന ജോസഫ് ഭാര്യ ഏലിയോടൊപ്പം കോട്ടയം ജില്ലയിലെ പാലാക്കടുത്തു മരങ്ങാട്ടുപിള്ളി എന്ന സ്ഥലത്തു സ്ഥിരതാമസമാക്കി. അഞ്ചു മക്കളിൽ നാല് ആണ്മക്കളും കോട്ടയം ജില്ലയിലെ തന്നെ കാഞ്ഞിരപ്പള്ളി എന്ന സ്ഥലത്തേക്ക് കുടിയേറി താമസിക്കുകയും ഏക മകളായ ഏലിക്കുട്ടിയെ കണ്ണൂർ ജില്ലയിലെ ഇരിട്ടി എന്ന സ്ഥലത്തുള്ള മൈത്തോട്ടം കുടുംബത്തിലേക്ക് വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. ഔസേപ്പ് ഏലി ദമ്പതികളുടെ മക്കളുടെ സന്താന പരമ്പരകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെപ്പറയുന്നത്. |

